പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന് നടക്കും. പൂനെയിൽ രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ 66 റൺസിന് ഇംഗ്ലണ്ടിനെ തകർത്തിരുന്നു. ഇന്ന് കൂടി ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം
മികച്ച ഫോമിൽ നിൽക്കുന്ന ഇന്ത്യക്ക് ആകെ പ്രതിസന്ധിയുള്ളത് രോഹിത് ശർമയുടെയും ശ്രേയസ്സ് അയ്യരുടെയും പരുക്കാണ്. ശ്രേയസ്സ് അടുത്തിടെയൊന്നും കളിക്കളത്തിലേക്ക് തിരിച്ചു വരില്ല. അതേസമയം രോഹിതിന്റെ പരുക്ക് എത്രത്തോളം ഗൗരവമാണ് എന്നതിനെ കുറിച്ച് സൂചനകളില്ല
ശ്രേയസ്സിന് പകരം റിഷഭ് പന്തോ, സൂര്യകുമാർ യാദവോ ടീമിലെത്തും. രോഹിതിന് കളിക്കാനായില്ലെങ്കിൽ കെ എൽ രാഹുൽ ഓപണറാകും. പേസർമാരിൽ മുഹമ്മദ് സിറാജ്, ടി നടരാജൻ എന്നിവരിലൊരാൾക്ക് അവസരം നൽകിയേക്കും.