തെരഞ്ഞെടുപ്പ് അടുത്തു: മാസങ്ങൾക്ക് ശേഷം ഇന്ധന വിലയിൽ നേരിയ കുറവ്
രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. മാസങ്ങൾക്ക് ശേഷമാണ് ഇന്ധനവിലയിൽ നേരിയതെങ്കിലും ഒരു കുറവ് വരുന്നത്.
കൊച്ചിയിൽ പെട്രോൾ വില 91.15 രൂപയാണ്. ഡീസലിന് 85.74 രൂപയും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ധനവില തുടർച്ചയായി ഉയരുകയും രാജ്യത്തെ വിവിധയിടങ്ങളിൽ 100 കടക്കുകയും ചെയ്തിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ 25 ദിവസമായി ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല.