Thursday, January 23, 2025
Sports

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ആർ അശ്വിന്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം രവിചന്ദ്ര അശ്വിന്. തുടർച്ചയായ രണ്ടാം മാസമാണ് പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. ജനുവരിയിൽ പുരസ്‌കാരത്തിന് അർഹനായത് റിഷഭ് പന്തായിരുന്നു

ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പരമ്പര 3-1ന് ജയിക്കുന്നതിൽ അശ്വിന്റെ പങ്ക് നിർണായകമായിരുന്നു. പരമ്പരയിലുടനീളം 24 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. ഒരു സെഞ്ച്വറിയും അശ്വിൻ നേടിയിരുന്നു. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അശ്വിന്റെ സെഞ്ച്വറി

Leave a Reply

Your email address will not be published. Required fields are marked *