രേഖകളില്ലാത്ത പണം പിടികൂടി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലം ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം വൈത്തിരി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ പിടികൂടി. കോഴിക്കോട് ജില്ലയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പണം പിടികൂടിയത്.