വയനാട്ടിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ചുള്ള ചീട്ടുകളിസംഘത്തെ പിടികൂടി
വെള്ളമുണ്ട; കണ്ടൈന്‍മെന്റ് സോണിലുള്ള തൊണ്ടര്‍നാട് വെച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി.കോറോം പെട്രോള്‍പമ്പിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിച്ച നിരവില്‍പ്പുഴ ജമാല്‍,സമീര്‍,കുഞ്ഞോം സ്വദേശി ഉവൈസ്,കുറ്റ്യാടി സ്വദേശി രമേശ്ബാബു,തൊട്ടില്‍പാലം സ്വദേശി നൗഫല്‍ എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് എസ്‌ഐ എ.യു. ജയപ്രകാശ്,എഎസ്‌ഐ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും 9640 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ എപ്പിഡമിക്‌സ് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുത്തിട്ടുണ്ട്.