കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് യുവതിയും നാല് വയസ്സുകാരൻ മകനും മരിച്ചു
കൊയിലാണ്ടി നന്ദിയിൽ യുവതിയും മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ(28), മകൻ നാല് വയസ്സുകാരൻ കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം
അട്ടവയൽ മനുലാലിന്റെ ഭാര്യയാണ് മരിച്ച ഹർഷ. കൊല്ലച്ചിറക്ക് സമീപം തളിക്ഷേത്രത്തിനടുത്ത് വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്.