Saturday, October 19, 2024
Kerala

അതിർത്തിയിലെ കടുംപിടിത്തം കർണാടക ഒഴിവാക്കി; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല

കേരളത്തിലെ കൊവിഡ് വ്യാപനം ആരോപിച്ച് അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കർണാടക തത്കാലത്തേക്ക് പിൻവലിച്ചു. കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ്. അതേസമയം പുതിയ ചില നിർദേശങ്ങളും കർണാടക മുന്നോട്ടു വെച്ചിട്ടുണ്ട്

72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിർത്തി കടത്തി വിടൂ എന്നായിരുന്നു കർണാടകയുടെ നിലപാട്. എന്നാൽ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. തലപ്പാടി ദേശീയപാത അടക്കമുള്ള പ്രധാന റോഡുകളിൽ ആന്റിജൻ ടെസ്റ്റിനുള്ള സംവിധാനം കർണാടക തന്നെ ഏർപ്പെടുത്തും

ആന്റിജൻ ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് പുതിയ തീരുമാനം. വിദ്യാർഥികൾക്ക് കോളജുകളിൽ തന്നെ പരിശോധനാ സൗകര്യമൊരുക്കും. അതിർത്തി അടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കർണാടക ഇളവുകൾ നൽകിയത്.

Leave a Reply

Your email address will not be published.