Saturday, October 19, 2024
Kerala

മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയെന്നും വൻ അഴിമതിയെന്നും ചെന്നിത്തല

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 5000 കോടിയുടെ കരാറുണ്ടാക്കിയെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു

കേരളാ സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നത്.

കരാർ ഒപ്പിടും മുമ്പ് എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സംഘടനയെയും അറിയിച്ചിട്ടില്ല. ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. കരാറിന് മുമ്പ് ആഗോള ടെൻഡർ വിളിച്ചില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു.

Leave a Reply

Your email address will not be published.