Wednesday, April 16, 2025
National

വി കെ ശശികല ജയിൽ മോചിതയായി; തിരിച്ചുവരവിൽ വൻ സ്വീകരണമൊരുക്കാൻ അനുയായികൾ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന വി കെ ശശികല മോചിതയായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഡോക്ടർമാർ വഴിയാണ് ജയിൽ അധികൃതർ രേഖകളിൽ ഒപ്പ് രേഖപ്പെടുത്തിയത്. ചികിത്സ പൂർത്തിയാക്കിയാൽ ശശികലക്ക് ചെന്നൈയിലേക്ക് മടങ്ങാം.

നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയതോടെയാണ് ജയിൽ മോചനം. തിരികെ ചെന്നൈയിലെത്തുന്ന ശശികലക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ തീരുമാനം. ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയാണ് തീരുമാനിച്ചിരിക്കുന്നത്.

ശശികല തിരികെ എത്തുന്നതോടെ എഐഎഡിഎംകെ പിളരുമെന്നാണ് റിപ്പോർട്ടുകൾ. ഒ പനീർശെൽവം വിഭാഗം പാർട്ടി വിട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *