ശശികലയുടെ ജയിൽ മോചനം ഉടനില്ല; ശിക്ഷായിളവ് തേടിയുള്ള അപേക്ഷ അധികൃതർ തള്ളി
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ മോചനം ഉടനില്ല. ശിക്ഷായിളവ് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ജയിൽ അധികൃതർ തള്ളി.
നാല് മാസത്തെ ശിക്ഷാ ഇളവിനാണ് ശശികല അപേക്ഷിച്ചിരുന്നത്. എന്നാൽ ശിക്ഷാകാലാവധി മുഴുവൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം അവസാനത്തോടെ ശശികല മോചിതയാകുമെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞിരുന്നു
നാല് വർഷം തടവിനും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചിരുന്നത്. നാല് വർഷം തടവ് പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിൽ പത്ത് കോടി രൂപ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശശികലക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.