Saturday, April 26, 2025
World

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സ്ഥാനമേൽക്കും

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിടാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്

50 സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജോ ബൈഡൻ വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇതിനിടെ പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർഥിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ചെയ്യാവുന്നതിലേറെ തന്റെ ഭരണത്തിൽ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു

രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നും ട്രംപ് പറഞ്ഞു. കാപിറ്റോൾ മന്ദിരത്തിലേക്ക് നടന്ന അക്രമം സൂചിപ്പിച്ചാണ് ട്രംപിന്റെ പരാമർശം. അതേസമയം ബൈഡനെ അഭിനന്ദിക്കാൻ സന്ദേശത്തിൽ ട്രംപ് തയ്യാറായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *