Wednesday, April 16, 2025
Sports

സീനിയർ താരങ്ങളുടെ അഭാവം, വില്ലനായി പരുക്ക്, വംശീയാധിക്ഷേപം: ടീം ഇന്ത്യ പരാജയപ്പെടുത്തിയത് ഓസ്‌ട്രേലിയയെ മാത്രമല്ല

ഐതിഹാസികം എന്ന് വിശേഷിപ്പക്കണം ബ്രിസ്‌ബേൻ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ. അത്രയേറെ വെല്ലുവിളികൾ നേരിട്ടാണ് ഇന്ത്യ ഓസീസ് മണ്ണിൽ ജയം സ്വന്തമാക്കിയതും പരമ്പര നേട്ടം ആഘോഷിച്ചതും. ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ കോഹ്ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യൻ ടീം കത്തിത്തീരുമെന്ന് പ്രവചിച്ചവരുടെ മുന്നിലാണ് രഹാനെയും സംഘവും തല ഉയർത്തി നിൽക്കുന്നത്

കോഹ്ലിയുടെ അഭാവം വലിയ തിരിച്ചടി നൽകുമെന്ന ക്രിക്കറ്റ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ രഹാനെ ടീമിനെ ഏറ്റെടുക്കുകയായിരുന്നു. മെൽബൺ ടെസ്റ്റിൽ ജയത്തോടെ ഇന്ത്യ പരമ്പരയിലേക്ക് തിരികെ എത്തി. ഇതിനിടെ പരുക്ക് തന്റെ വില്ലത്തരം തുടർന്നു കൊണ്ടേയിരുന്നു.

സീനിയർ താരങ്ങളെല്ലാം തന്നെ പരുക്കിന്റെ പിടിയിലായി. ബുംറയും ഷമിയും എന്തിന് അവസാന ടെസ്റ്റിൽ അശ്വിൻ, ജഡേജ, വിഹാരി, എന്നിവർക്ക് പോലും കളിക്കാനായില്ല. ഇവിടെയാണ് പുതിയ കുട്ടികൾ ഓസീസിനെ വിറപ്പിച്ചത്. സിറാജും ഷാർദൂലും വാഷിംഗ്ടൺ സുന്ദറും പന്ത് കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും വിസ്മയിപ്പിച്ചു

സിഡ്‌നി ടെസ്റ്റായിരുന്നു ഇന്ത്യയുടെ മറ്റൊരു വെല്ലുവിളി. പരാജയം മുന്നിൽ കണ്ടപ്പോൾ ടീം പൊരുതി നേടിയ സമനില വിജയത്തേക്കാൾ തിളക്കമുള്ളതായിരുന്നു. പക്ഷേ ക്രിക്കറ്റിന്റെ തന്നെ നിറം കെടുത്തിയ ചില സംഭവങ്ങളും മൈതാനത്ത് നടന്നു. ഇന്ത്യൻ താരങ്ങൾക്ക് നേരെ ഓസീസ് കാണികൾ നടത്തിയ വംശീയാധിക്ഷേപം ഓസ്‌ട്രേലിയക്ക് തന്നെ തീരാ കളങ്കമായി മാറി. നാലാം ടെസ്റ്റിലെ വിജയത്തോടെ പരമ്പര നേടിയത് ഇതിനെല്ലാമുള്ള മറുപടി കൂടിയായാണ്.

Leave a Reply

Your email address will not be published. Required fields are marked *