Saturday, January 4, 2025
Kerala

12 കോടി അടിച്ച ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി; കോടിപതി ആയത് തെങ്കാശി സ്വദേശി

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ 12 കോടി രൂപ തമിഴ്‌നാട് തെങ്കാശി സ്വദേശിക്ക്. വിറ്റു പോകാതിരുന്ന ടിക്കറ്റിനാണ് ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് മഹാഭാഗ്യമായി മാറിയത്.

മലയാളിയാണെങ്കിലും തെങ്കാശ്ശിയിലാണ് ഷറഫുദ്ദീൻ താമസം. ആര്യങ്കാവിലെ ഏജൻസിയിൽ നിന്നാണ് ഷറഫുദ്ദീൻ വിൽപ്പനക്കായി ലോട്ടറി വാങ്ങിയത്. ഇതിൽ ബാക്കി വന്ന XG 358753 നമ്പർ ലോട്ടറിയാണ് 12 കോടി നേടി കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *