59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം അപ്രത്യക്ഷമായി
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ശനിയാഴ്ച പറന്നുയർന്ന സിർവിജയ വിമാനം അപ്രത്യക്ഷമായി. പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. മൂവായിരം മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്ന ശേഷമാണ് റഡാറിൽ നിന്ന ഇത് അപ്രത്യക്ഷമായത്.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും സിർവിജായ വിമാന അധികൃതർ അറിയിച്ചു. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.