രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേരളം, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംഘം പഠനം നടത്തിവരുന്നതായി ഉന്നതതല ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാജ്യത്ത് പക്ഷിപ്പനി പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്