കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തി. വെച്ചൂര്‍, കല്ലറ, അയ്മനം എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്
കോട്ടയത്തും പക്ഷിപ്പനി കണ്ടെത്തി. വെച്ചൂര്‍, കല്ലറ, അയ്മനം എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് നിരവധി കോഴികളും താറാവുകളും ചത്തിട്ടുണ്ട്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നേരത്തെ കുട്ടനാട്ടിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.