പക്ഷിപ്പനി: ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ
ചെന്നൈ : കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍. കൂടാതെ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കുകയും ചെയ്യും.
പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് പരിശോധന. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുകയും ചെയ്തു. 1061 റാപ്പിഡ് റെസ്പോണ്‍സ് ടീമ്മുകളെയും വിന്യസിച്ചു.