ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ
റിയാദ്: അഞ്ചാമത് കിംഗ് അബ്ദുൽ അസീസ് ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമ. ഫോർവീൽ ഇനത്തിൽ പെട്ട 600 ലേറെ ആഡംബര കാറുകൾ വിജയികൾക്ക് സമ്മാനമായി വിതരണം ചെയ്യുമെന്ന് ഒട്ടകമേള സൂപ്പർവൈസർ ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ പറഞ്ഞു.
റിംഗ്‌റോവർ, ബി.എം.ഡബ്ല്യൂ, റോൾസ് റോയ്‌സ് കാറുകളും മറ്റു ഫോർ വീൽ കാറുകളും വിജയികൾക്കിടയിൽ വിതരണം ചെയ്യുമെന്ന് ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ വെളിപ്പെടുത്തി.