വി മുരളീധരന്റെയും രമേശ് ചെന്നിത്തലയുടെയും വാർഡുകളിൽ എൽ ഡി എഫ് വിജയം
കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാർഡിൽ എൽ ഡി എഫിന് വിജയം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാചമന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ വാർഡുകളും ഇടതുപക്ഷത്തിനാണ് വിജയം
വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽ ഡി എഫ് സ്ഥാനാർഥി ആതിര എൽ എസ് 433 വോട്ടിന് ജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽ ഡി എഫ് പിടിച്ചെടുത്തത്. മുല്ലപ്പള്ളി രാചമന്ദ്രന്റെ വാർഡിലും എൽ ഡി എഫ് വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ പൂജപ്പുര വാർഡിൽ ബിജെപി നേതാവ് വി വി രാജേഷ് വിജയിച്ചു.