മൂന്നാംഘട്ടത്തിലും മികച്ച പോളിംഗ്; ഉച്ചയ്ക്ക് തന്നെ 50 ശതമാനം പിന്നിട്ടു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലും മികച്ച പോളിംഗ്. ആറ് മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 50 പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളേക്കാൾ മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയത്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില ബൂത്തുകളിൽ മെഷീന്റെ സാങ്കേതിക തകരാർ കാരണം പോളിംഗ് അൽപ്പനേരം വൈകി
താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് സ്ഥാനാർഥിക്ക് ഉൾപ്പെടെ പരുക്കേറ്റു
കണ്ണൂരിൽ ആന്തൂരിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം 60 പിന്നിട്ടു. കോഴിക്കോട് ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.