Tuesday, April 15, 2025
Kerala

മികച്ച പ്രതികരണവുമായി വോട്ടർമാർ; ആദ്യ മണിക്കൂറുകളിൽ തന്നെ കനത്ത പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ വൻ പ്രതികരണവുമായി ജനം. ആദ്യ മണിക്കൂറിൽ തന്നെ പതിനാറ് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. ബൂത്തുകളിലെല്ലാം തന്നെ നീണ്ടനിര ദൃശ്യമാണ്. അതേസമയം സാങ്കേതിക തകരാറിനെ തുടർന്ന് ചിലയിടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാരാണ് വിധിയെഴുതുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം

395 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യൂവിൽ ആറ് അടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു മസയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കു

Leave a Reply

Your email address will not be published. Required fields are marked *