ചൊവ്വാഴ്ച കർഷകരുടെ ഭാരത് ബന്ദ്: കേരളത്തെ ഒഴിവാക്കും
ഒരാഴ്ച പിന്നിടുന്ന കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ അഞ്ച് തെക്കൻ ജില്ലകളിൽ അന്ന് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ഒഴിവാക്കും.അതേസമയം ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ബദൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റും സി.പി.എം പി.ബി അംഗവുമായ എസ്. രാമചന്ദ്രൻ പിള്ളയും കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാലും അറിയിച്ചു.ഭാരത് ബന്ദ് ഒഴിവാക്കേണ്ടി വരുമെങ്കിലും കേരളത്തിൽ മറ്റു സമരമാർഗങ്ങളുമായി കർഷക കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി അറിയിച്ചു.