Thursday, January 23, 2025
Kerala

സംസ്ഥാനത്ത് വാക്‌സിൻ ഗവേഷണത്തിനും നിർമാണത്തിനുമുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

വൈറൽ രോഗങ്ങൾക്കുള്ള വാക്‌സിൻ ഗവേഷണവും നിർമാണവും നടത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയ, ഡെങ്കു, നിപ തുടങ്ങിയ വൈറൽ രോഗങ്ങൾ പടർന്നു പിടിച്ച സംസ്ഥാനമാണ് കേരളം. ഇതാണ് വാക്‌സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത്

ഇത് ഭാവിയിലേക്കുള്ള കരുതലായിരിക്കും. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്‌സിൻ നിർമാണത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു. വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണാണ് സമിതിയുടെ അധ്യക്ഷൻ.

കൊവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യം വാക്‌സിൻ നൽകുക. തുടർന്ന് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *