കിഫ്ബിയിൽ കൂടുതൽ വ്യക്തത വേണം; വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി
കേരളാ സർക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരസ്യങ്ങളിൽ മാത്രമാണ് നേട്ടം. സ്വജനപക്ഷപാതവും അഴിമതിയുമാണ് നടന്നത്. ജനങ്ങൾക്ക് നേട്ടമുണ്ടായില്ല
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനുള്ള പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതീവ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലിനോട് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. ഇനിയും കാര്യങ്ങൾ പുറത്തുവരാൻ കിടക്കുന്നു. നാളെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയുണ്ട്. കേസിൽ എനിക്കറിയാവുന്ന രഹസ്യങ്ങൾ മറ്റുചിലരെ വേദനിപ്പിക്കുന്നതാണ്. അതാണ് വെളിപ്പെടുത്താത്തത്.
കെ എസ് എഫ് ഇ നല്ല സ്ഥാപനമാണ്. കിഫ്ബിയുടെ തിരിച്ചടവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വേണം. വികസനത്തിന് പണം കടമെടുക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.