ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജൻ; ശോഭാ സുരേന്ദ്രൻ
ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം. ഇപി ജയരാജന്റെ മക്കൾ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു ഇ പി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത് ഡൽഹിയിൽ വച്ചാണ്.. ആകെ രണ്ടു തവണയാണ് താൻ വിദേശത്ത് പോയത്. ഇ പിജയരാജന്റെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഈ പി ജയരാജൻ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്ക് വ്യക്തമായി അറിയാം. ഇ പിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്പത്തൂർ , കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ ആക്ഷേപിച്ചു, നന്ദകുമാറിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ശോഭ ഒരു കോടി രൂപ നല്കി പോണ്ടിച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആകാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ തള്ളി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കെതിരെ നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച നന്ദകുമാറിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.