Wednesday, April 16, 2025
Kerala

ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികൾ; പദ്മനാഭസ്വാമിക്ക് പാദപൂജ അര്‍പ്പിച്ച് സൂര്യന്‍; കണ്ടു വണങ്ങാനെത്തിയത് ആയിരങ്ങൾ

കഴിഞ്ഞ ദിവസം നടന്ന സൂര്യന്‍ ശ്രീ പദ്മനാഭന് പാദപൂജ ചെയ്യുന്ന വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് കഴിഞ്ഞ ദിവസമായിരുന്നു. മാര്‍ച്ച്‌ 21നാണ് ഇതിനുമുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്.

23ന് രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യരശ്മികള്‍ അസുലഭ കാഴ്ചയൊരുക്കി കടന്നുപോയി.തുടര്‍ന്ന് വിഷുവ ദിനത്തില്‍ അസ്തമയസൂര്യന്‍ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തില്‍ പ്രവേശിക്കും.തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും. അസ്തമയസൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ് നയനാനന്ദകരമായ ദൃശ്യം കാണാനാവുക.

തുടര്‍ന്ന് നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളില്‍ പ്രവേശിച്ച്‌ അപ്രത്യക്ഷമാകും.പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതില്‍ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ടാണ് അത്യപൂര്‍വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളില്‍ ഗോപുരവാതിലില്‍ നിന്ന് മാറിയാണ് സൂര്യാസ്തമയം.

Leave a Reply

Your email address will not be published. Required fields are marked *