കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം
കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരവാദികളുടെ സുരക്ഷിത താവളമാണ് കാനഡ എന്ന വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷഭീഷണി ഉള്ളതായി ഇന്ത്യയും കാനഡയും ആരോപിച്ചു.
കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് സ്ഥിരീകരിച്ചത്. മൈദ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സേവനങ്ങള്‍ നിര്‍ത്തിയത് എന്നാണ് ഇന്ത്യയുടെ വിശദീകരണം. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും, കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കാനഡ തയ്യാറായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഭീകരവാദികളെ സംബന്ധിച്ച് ഇന്ത്യന്‍ നല്‍കിയ വിവരങ്ങളില്‍ നടപടിയെടുക്കാന്‍ കാനഡ തയ്യാറായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ സമതുല്യത പാലിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം ലഭിച്ചതായി കനേഡിയന്‍ ഹൈ കമ്മീഷണര്‍ അറിയിച്ചു.
കനേഡിയന്‍ എംബസി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായും കാനഡ വ്യക്തമാക്കി. അതിനിടെ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിംഗ് നിജജ്‌റിന് സമാനമായി മറ്റൊരു ഗുണ്ടാ നേതാവ് കൂടി കാനഡയില്‍ കൊല്ലപ്പെട്ടു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുന്‍കെ ആണ്കാ നഡയിലെ വിന്നിപെഗില്‍ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയ് ഏറ്റെടുത്തു.