Saturday, October 19, 2024
National

കേന്ദ്രത്തിന്റെ അവ​ഗണന; രാജ്ഭവനുമുന്നിൽ ഇന്ന്‌ എൽഡിഎഫ് സത്യഗ്രഹം

കേന്ദ്ര അവ​ഗണനയ്ക്കെതിരെ എൽഡിഎഫിന്റെ സത്യ​ഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ്‌ സമരം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന, -ജില്ലാ നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സത്യഗ്രഹം.

Leave a Reply

Your email address will not be published.