പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള മടക്കം; കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്‍.ബി.ഐ
പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് റിസർവ് ബാങ്ക്. ഒ.പി.എസിലേക്ക് മടങ്ങിയാൽ സംസ്ഥാനത്തിന് അത് കടുത്ത ബാധ്യത ഉണ്ടാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.
ഒപിഎസ് തിരുമാനം ഉണ്ടായാൽ അത് സംസ്ഥാനം പിന്നോട്ട് നടക്കുന്നതിന് തുല്യമാണെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് രണ്ടു വര്‍ഷങ്ങൾക്ക് മുൻപ് സര്‍ക്കാരിന് സമർപ്പിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപനത്തിന് സംസ്ഥാനം തയാറാകുകയാണെന്ന സൂചനകൾക്കിടെയാൻ റിസർവ് ബാങ്കിന്റെ നിലപാട്.
രാജസ്ഥാന്‍, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ എന്‍.പി.എസ് എന്ന പുതിയ പെന്‍ഷന്‍ സമ്പ്രദായം ഒഴിവാക്കി പഴയരീതി പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.