Thursday, April 17, 2025
Kerala

‘ജയിലര്‍ സിനിമ 600 കോടി ക്ലബില്‍’, തൊട്ടുപിന്നിൽ കരുവന്നൂര്‍ ബാങ്ക് 500 കോടി ക്ലബില്‍’: നടൻ കൃഷ്ണകുമാർ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചര്‍ച്ചയാക്കുമ്ബോള്‍ നിരവധി പേരാണ് പ്രതികരിച്ച്‌ രംഗത്ത് എത്തുന്നത്.ഇപ്പോഴിതാ സംഭവത്തില്‍ നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.

”ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍.”-ഇതായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണവുമായി താരം രംഗത്ത് എത്തിയത്.

താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഇഡി രംഗത്തെത്തി. കരുവന്നൂരിന് പുറമേ കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് ഏറെയെന്നും ഇഡി വ്യക്തമാക്കുന്നു

രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിന് സതീഷ് കുമാറിനെ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

പി.സതീഷ്‌കുമാറിന്റെയും പി.പി കിരണിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്. സതീശന്റെ നേതൃത്വത്തില്‍ വായ്പ തട്ടിപ്പ് നടന്നത് കരുവന്നൂരില്‍ മാത്രമല്ല. മറ്റ് നിരവധി ബാങ്കുകളിലും ക്രമക്കേട് നടന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ് ഇവയില്‍ ഏറെയും. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പി.സതീഷ്‌കുമാറിനെ സഹായിച്ചതായും ഇഡി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *