പ്രമുഖർ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പരുക്കേറ്റ് പുറത്തിരുന്ന പ്രമുഖരൊക്കെ ടീമിൽ തിരിച്ചെത്തി. ലോകകപ്പിനു മുൻപുള്ള അവസാന ഏകദിന പരമ്പര എന്ന നിലയിൽ ഇരു ടീമുകളും വളരെ ഗൗരവത്തോടെയാവും മത്സരങ്ങൾക്കിറങ്ങുക. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ മാർനസ് ലബുഷെയ്ൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവരൊക്കെ ടീമിൽ തിരികെയെത്തി. ആഷസ് മത്സരത്തിനിടെയാണ് സ്മിത്തിനും കമ്മിൻസിനും സ്റ്റാർക്കിനും പരുക്കേറ്റത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കിടെ ഒരു പരിശീലന സെഷനിൽ വച്ച് മാക്സ്‌വലിനു പരുക്ക് പറ്റി.
3 മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22നാണ് ആരംഭിക്കുക. മൊഹാലിയിലാണ് ആദ്യ മത്സരം.