Thursday, January 9, 2025
Kerala

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ

മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.

അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മദ്യലഹരിയിൽ നടക്കാവ് എസ് ഐ വിനോദ്‌കുമാർ കൊളത്തൂരിൽ വച്ച് യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ കാക്കൂർ പൊലീസാണ് അന്വേഷണം നടത്തിയത്. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *