‘ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിരൂപം’; ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിച്ചെന്ന് മുസ്ലിം ലീഗ്
ഉമ്മന്‍ചാണ്ടിയുടെ പ്രതിരൂപമായി കണ്ടാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണവിരുദ്ധ വികാരവും ഇത്തവണ പുതുപ്പള്ളിയില്‍ പ്രതിഫലിച്ചമെന്നും അതാണ് ഈ വിജയത്തിലൂടെ കാണുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തെ ഉമ്മന്‍ചാണ്ടിയുമായി ചേര്‍ത്തുവച്ചായിരുന്നു ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണം. ഉമ്മന്‍ചാണ്ടിരാജ്യം മുഴുവന്‍ നോക്കിക്കണ്ട മാതൃകാ ലീഡറായിരുന്നു. ഒരത്ഭുതമനുഷ്യനെ പോലെയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചത്. വളരെ വേദനിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലുണ്ടായി. നിരപരാധിയാണെന്ന് ലോകത്തോട് പ്രഖ്യാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.