കൃഷി മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് ധാരണയില്ല ; എല്ലാ വികസന പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കുന്നുണ്ട്; കേന്ദ്ര മന്ത്രി
സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകുന്നത് തുല്യ പരിഗണനയെന്ന് ശോഭാ കരന്തലജെ വ്യക്തമാക്കി.
നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നു. എല്ലാ വികസന പദ്ധതികള്‍ക്കും കേന്ദ്രം കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്.
എന്നാല്‍ കേരളം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കേരളം മറ്റാരേയുമല്ല കുറ്റപ്പെടുത്തേണ്ടത്. സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ശോഭാ കരന്തലജെ പറഞ്ഞു.
കേരളത്തിലെ കൃഷി മന്ത്രി പി പ്രസാദിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. കേരള കൃഷി മന്ത്രിക്ക് തന്റെ വകുപ്പിനെക്കുറിച്ച് ധാരണയില്ല. കാര്യങ്ങള്‍ പഠിക്കട്ടെ. കേരള സര്‍ക്കാരുമായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. പക്ഷേ കേരളം തയ്യാറാകുന്നില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.