Wednesday, April 16, 2025
Kerala

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി; മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കെ സുധാകരൻ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. കോൺഗ്രസിന്റെ രാഷ്ട്രീയം ഹൃദയത്തിലേറ്റുന്ന ജേർണലിസം ബിരുദധാരിയായ നിഖിത 228 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ ഉരുക്ക് കോട്ടയിൽ വിജയം കരസ്ഥമാക്കിയത്.
മുന്നോട്ടുള്ള യാത്രയ്ക്ക് നിഖിത ജോബിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്തംഗമായിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹന അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് രശ്മി അനില്‍കുമാര്‍ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജേര്‍ണലിസം പി.ജി ഡിപ്ലോമ ബിദുദധാരിയായ നിഖിത 2001 നവംബര്‍ 12നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മ മറിയം റോയ് എന്ന 21-ാം വയസില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിന്‍റെ കെ.മണികണ്ഠനും 21 വയസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *