റീ മോഡലിങ് ചെയ്താല്‍ മതി; സെക്രട്ടേറിയറ്റ് മാറ്റണമെന്ന ശുപാര്‍ശ തള്ളി
സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കണമെന്ന ഭരണ പരിഷ്കാര കമ്മിഷന് ശുപാര്‍ശ തള്ളി. ഇപ്പോഴത്തെ കെട്ടിടം റീ മോഡലിങ് ചെയ്താല്‍ മതിയെന്നാണ് സെന്തില്‍ കമ്മിഷന്റെ നിര്‍ദേശം. നഗരപരിധിയില്‍ സ്ഥലം കണ്ടെത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കമ്മിഷന് ചൂണ്ടിക്കാട്ടുന്നത്. വി എസ് അച്യുതനാന്ദന് അധ്യക്ഷനായ കമ്മിഷനാണ് സെക്രട്ടേറിയറ്റ് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. സെന്തില്‍ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
സെക്രട്ടേറിയറ്റില്‍ ഭരണപരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്. സ്ഥാനക്കയറ്റത്തിന് മത്സര പരീക്ഷ നിര്‍ബന്ധമാക്കണമെന്നും പരിഷ്കാരങ്ങള്‍ ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ-ഭരണം കാര്യക്ഷമമാക്കുന്നതിന് വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷനുകളെ നിയമിക്കണം. എല്ലാ വകുപ്പുകളിലും അഡ്മിനിസ്ട്രേഷന് സെല്‍ രൂപീകരിക്കണം. വിവിധ പദവികളിലെ സ്ഥാനക്കയറ്റത്തിന് മത്സരപരീക്ഷകള്‍ നിര്‍ബന്ധമാക്കണമെന്നും സെന്തില്‍ കമ്മിഷന് ഫിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.