സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ധരിക്കുന്ന ബഹുവർണ്ണ തലപ്പാവുകൾ
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ബഹുവർണ്ണത്തിലുള്ള രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തിൽ തിളങ്ങുന്നതും വർണ്ണാഭമായതുമായ തലപ്പാവുകൾ പതിവാണ്.
പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, കറുത്ത വി-നെക്ക് ജാക്കറ്റിനൊപ്പം മഞ്ഞയും പച്ചയും ചുവപ്പും തലപ്പാവാണ് ധരിച്ചത്. 2014 മുതൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി മോദി വർണ്ണാഭമായ തലപ്പാവ് ധരിച്ചാണ് എത്താറുള്ളത്.
കഴിഞ്ഞ വർഷം, സാഫ്രോൺ, റെഡ് പാറ്റേണിലുള്ള നീളമുള്ള വാലോടു കൂടിയ തലപ്പാവാണ് ധരിച്ചത്. അതോടൊപ്പം പരമ്പരാഗത കുർത്തയും നീല ജാക്കറ്റും ആയിരുന്നു വേഷം. 2021 ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്, സാഫ്രോണും ക്രീം നിറവും ചേർന്ന തലപ്പാവും ഹാഫ് സ്ലീവ് കുർത്തയും ഫിറ്റ് ചെയ്ത ചുരിദാറും ധരിച്ചാണ് എത്തിയത്. കൊവിഡ്-19 പാൻഡെമിക് കണക്കിലെടുത്ത് വായയും മൂക്കും മറയ്ക്കാൻ ഉപയോഗിക്കുന്ന കാവി ബോർഡറുള്ള വെള്ള സ്കാർഫാണ് മോദി ധരിച്ചിരുന്നത്.
2014-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കന്നി സ്വാതന്ത്ര്യ ദിനത്തിന്, ജോധ്പുരി ബന്ദേജ് തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. മൾട്ടി-കളർ ക്രിസ്-ക്രോസ് ലൈനുകൾ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവ് ആയിരുന്നു അത്.
പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആൻഡ് ഡൈ തലപ്പാവ് 2016ൽ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത്. 2017-ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും ഇടകലർന്ന സ്വർണ്ണരേഖകളുള്ളതായിരുന്നു.