Monday, March 10, 2025
National

പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ ക്വിറ്റ് ഇന്ത്യ പ്രതിഷേധം ഇന്ന് തുടങ്ങും

പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ ക്വിറ്റ് ഇന്ത്യ പ്രതിഷേധം ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. അഴിമതിയും കുടുംബവാഴ്ച്ചയും പ്രീണന രാഷ്ട്രീയവും ഇന്ത്യ വിടാൻ ആഹ്വാനം ചെയ്താണ് പ്രതിഷേധം.

രാജ്യമാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര ദിനാഘോഷ വേളയിൽ ഗ്രാമങ്ങളിൽ ബിജെപി അമൃത കലശയാത്ര സംഘടിപ്പിക്കും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് എല്ലാ പൗരന്മാരെക്കൊണ്ടും പ്രതിജ്ഞയെടുപ്പിക്കും.

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് എന്റെ മണ്ണ് , എന്റെ നാട് പ്രചാരണവും ബിജെപി സംഘടിപ്പിക്കും. മൻ കി ബാത്തിൽ പ്രധാനമന്ത്രിയാണ് ഈ പ്രചാരണ പരിപാടിക്ക് ആഹ്വാനം ചെയ്തത്.
ഈ പ്രചാരണം വൻ വിജയമാക്കണമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *