കരുനാഗപ്പള്ളിയിൽ യു.എസുകാരിയെ പീഡിപ്പിച്ച രണ്ട് പേർ പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. അമൃതപുരിയിൽ എത്തിയ യു.എസുകാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകിയ ശേഷമാണ് വിദേശ വനിതയ്ക്ക് മേൽ പീഡനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു വിദേശ വനിതയെ പീഡിപ്പിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.