ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട, പുലർച്ചെ ദില്ലി രജിസ്ട്രേഷൻ വണ്ടിയിലെത്തിയ അഞ്ചുപേർ പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട. 89 ഗ്രാം എംഡിഎം എയുമായി അഞ്ചുപേർ പിടിയിൽ. വാമനപുരം കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസിൽ നിന്നും കരവാരം വില്ലേജിൽ പുതുശ്ശേരി മുക്ക് പാവല്ല പള്ളിക്ക് സമീപം റെജി ഭവനിൽ താമസവുമായ ജിതിൻ (34), മണമ്പൂർ പെരുംകുളം സാബു നിവാസിൽ സാബു (46), വക്കം കായൽ വാരം വിളയിൽ പുത്തൻവീട്ടിൽ ലിജിൻ (39), മണമ്പൂർ പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണമ്പൂർ പെരുംകുളം സ്വദേശി ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വർക്കലയിലേയും പരിസര പ്രദേശങ്ങളിലേയും റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു. ഇവർ ബെംഗളൂരുവിൽ നിന്ന് എംഡിഎം എയുമായി ദില്ലി രജിസ്ട്രേഷനുള്ള കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് സംഘം പിന്തുടർന്ന് രാമച്ചം വിളയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായ ജിതിൻ മണനാക്കിൽ സ്റ്റുഡിയോ നടത്തുകയാണ്. ജിതിനാണ് ബെംഗളൂരു സ്വദേശിയായ മഹേഷിൽ നിന്നും എംഡിഎംഎ വാങ്ങി സംഘാംഗങ്ങൾക്കൊപ്പം വിതരണത്തിനായി കൊണ്ടുവന്നത്.
ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ് ഐമാരായ മനു, ഷാനവാസ്, ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ഷാനവാസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹി, അരുൺ ചന്ദ്രൻ, ഡൻസാഫ് ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, ഫിറോസ് ഖാൻ, ബിജു ഹക്ക്, അനൂപ്, സുനിൽ രാജ്, ബിനീഷ് എന്നിവർ അടങ്ങിയ സംഘമാണ്.