ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവ്; കെപിസിസി വേദിയില്‍ പിണറായി വിജയന്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.