Thursday, January 9, 2025
Kerala

പ്രിയ വർ​ഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശം

പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് അസാധുവായി.

ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനിൽപ്പില്ലാതായി. നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം നൽകി. ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ ഐ വി പ്രമോദ് ആണ് നിയമോപദേശം നൽകിയത്.

നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *