ഫ്രാങ്കോയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ പോകാം; നിയമോപദേശം ലഭിച്ചു
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകാമെന്ന് നിയമോപദേശം. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് നിയമോപദേശം ലഭിച്ചത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബുവാണ് പോലീസിന് നിയമോപദേശം നൽകിയത്.
കേസിൽ നേരത്തെ അപ്പീൽ പോകുമെന്ന് കന്യാസ്ത്രീയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരും അപ്പീലിനൊരുങ്ങുന്നത്. ഫ്രാങ്കോയെ വെറുതെ വിട്ട നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു കോട്ടയം മുൻ എസ് പി ഹരിശങ്കർ നേരത്തെ പറഞ്ഞിരുന്നത്. അപ്പീൽ പോകുമെന്ന സൂചനയും അദ്ദേഹം വിധി ദിവസം തന്നെ നൽകിയിരുന്നു.