Thursday, January 23, 2025
National

കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ

പ്രതിഷേധങ്ങൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്‌സഭ പാസാക്കി. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിർത്തു. അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു.

കാർഷിക ബില്ലുകൾക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തി. ആകാശവും ഭൂമിയും കോർപറേറ്റുകൾക്ക് പതിച്ചു നൽകുന്നതിന്റെ ഭാഗമായാണ് ബില്ലുകൾ കൊണ്ടുവന്നതെന്ന് ഇടത് എംപിമാർ ആരോപിച്ചു. കോൺഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി.

ഭരണപക്ഷത്തെ ശിരോമണി അകാലിദളും കടുത്ത എതിർപ്പ് ഉന്നയിച്ചു. ഹരിയാനയിലും പഞ്ചാബിലും കർഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അകാലിദൾ കേന്ദ്രമന്ത്രിസഭ വിട്ടത്. ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. കർഷകരുടെ മകളായും സഹോദരിയായും ഒപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനമെന്ന് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചു. കേന്ദ്രസർക്കാരിനുള്ള പിന്തുണ ശിരോമണി അകാലിദൾ തുടരും.

 

 

Leave a Reply

Your email address will not be published. Required fields are marked *