Saturday, January 11, 2025
World

30000 അടി ഉയരത്തില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; ജീവനക്കാരന് ഗുരുതര പരുക്ക്

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 30000 അടി ഉയരത്തില്‍ വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ബംഗാള്‍ ഉള്‍ക്കടലിന് മീതെ ആകാശച്ചുഴിയില്‍ പെട്ടതോടെ വിമാനം സിംഗപ്പൂരില്‍ തന്നെ ഇറക്കി. ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി.

അപകടകരമായ തരത്തില്‍ വിമാനം കുലുങ്ങിയതായും അഞ്ചടി താഴേക്ക് പോയതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു. ജീവനക്കാരന് പുറമേ യാത്രക്കാര്‍ക്കും പരുക്കുകളുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ഗുരുതരമായി പരുക്കേറ്റയാളുടെ കണങ്കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും അപകടത്തില്‍ ക്ഷമാപണം നടത്തുന്നതായും ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതിനിധി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *