Saturday, October 19, 2024
Health

ഈ രണ്ട് നട്സുകൾ മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും

മുടികൊഴിച്ചിൽ നിങ്ങൾ അലട്ടുന്നുണ്ടോ?.സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരോ​ഗ്യകരമായ ഭക്ഷണക്രമം മുടിയെ കൊഴിച്ചിൽ കുറയ്ക്കുകയും കരുത്തുള്ള മുടിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോ​ഗ്യത്തിന് പോഷകങ്ങൾ വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നട്‌സിലുണ്ട്. നമ്മുടെ മുടിയുടെ ആരോഗ്യത്തിനും അവ ഉത്തമമാണ്.

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണാണ് നട്സുകൾ. ബി വിറ്റാമിനുകളും സിങ്കും അവശ്യ ഫാറ്റി ആസിഡുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഈ പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി വളർച്ചയ്ക്ക് സിങ്കും സെലിനിയവും പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധൻ സംരീൻ സാനിയ പറയുന്നു. മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന മൂന്ന് പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ബദാം…

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ നട്സാണ് ബദാം. മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഇത്. മുടി വളർച്ചയ്ക്ക് ആവശ്യമായ ബി വിറ്റാമിനായ ബയോട്ടിന്റെ നല്ല ഉറവിടം കൂടിയാണ് ബദാം. ദിവസേന 15 മുതൽ 20 എണ്ണം വരെ ബദാം കഴിക്കാമെന്ന് സാനിയ പറയുന്നു.അലർജി, ദഹനക്കേട്, വയറ്റിലെ അൾസർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ബദാം കഴിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

വാൾനട്ട്…

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ നട്സാണ് വാൾനട്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കുക. ഇത് മുടി വളർച്ച് സഹായിക്കുന്നു.

­

Leave a Reply

Your email address will not be published.