സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം; യുകെയിൽ ഇന്ത്യൻ വംശജനായ പൊലീസുകാരന് 16 മാസം തടവ്
ഡ്യൂട്ടി സമയത്ത് സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരന് യുകെയിൽ 16 മാസം തടവ്. ഇന്ത്യൻ വംശജനായ അർചിത് ശർമയെയാണ് കോടതി 16 മാസം തടവിനു ശിക്ഷിച്ചത്. അടുത്ത 10 വർഷത്തേക്ക് ഇയാൾ ലൈംഗികക്കുറ്റവാളികളെ പട്ടികയിലുമുണ്ടാവും.
പൊലീസ് കോൺസ്റ്റബിളായിരുന്ന അർചിത് ശർമ 2020 ഡിസംബറിലാണ് കൃത്യം നടത്തുന്നത്. ഡ്യൂട്ടിക്കിടെ ഇയാൾ സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാർച്ചിൽ ഇയാൾ തെറ്റുകാരനാണെന്ന് കോടതി വിധിച്ചു. നാല് ദിവസങ്ങൾക്കു ശേഷം ഇയാൾ ജോലി രാജിവെക്കുകയും ചെയ്തു.