Thursday, April 17, 2025
National

9 വർഷം കൊണ്ട് തമിഴ്നാടിന് വേണ്ടി കേന്ദ്രം എന്ത് ചെയ്തു? അമിത് ഷായോട് എം.കെ സ്റ്റാലിൻ

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ വിവരിക്കാൻ തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ ഷാ പങ്കെടുക്കുന്നുണ്ട്. സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു സ്റ്റാലിന്റെ വിമർശനം.

കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈയിലേക്ക് വരുന്നതായി പത്രങ്ങളിൽ വായിച്ചിരുന്നു. ഇതെല്ലാം 2024ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടണം. സമഗ്രമായ പട്ടിക പുറത്തുവിടാൻ ഷായ്ക്ക് ധൈര്യമുണ്ടോയെന്നും സ്റ്റാലിൻ വെല്ലുവിളിച്ചു. ബിജെപിക്ക് എപ്പോൾ വേണമെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്നും കർണാടകയിൽ തങ്ങൾ നേരിട്ട പരാജയം ആവർത്തിക്കുമെന്ന ഭയത്താൽ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *