എംഡിഎംഎയുമായി കൊലക്കേസ് പ്രതി പിടിയിൽ
കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.
മെയ് മാസം ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കുമിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന ആളെ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടിച്ചിരുന്നു.
2.81 ഗ്രാം എംഡിഎംഎ കൈവശം വച്ചിരുന്ന 23കാരനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. മരപ്പാലം ഹിൽ ഗാർഡനിലെ ഡേവിഡ് ഇ. പോൾ എന്ന പ്രതിയാണ് തലസ്ഥാന നഗരിയിൽ എംഡിഎംഎ വിൽക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.