Thursday, April 17, 2025
National

അമൃതയുടെ രജതജൂബിലി ഉദ്‌ഘാടനം; അ‌മിത് ഷാ കൊച്ചിയിൽ എത്തി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊച്ചിയിൽ. അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് എത്തിയത്. അമിത്ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പ്രകാശനം ചെയ്യും.

വൃക്ക, കരൾ, മജ്ജ, മുട്ട് മാറ്റിവയ്ക്കൽ, ഗൈനക്കോളജി ചികിത്സകൾ തുടങ്ങിയവ ഇത്തവണത്തെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *